Iniyonnu Paadu Song Lyrics – Golanthara Vartha Movie

Category: Lyrics 6 0

Iniyonnu Paadu Song Lyrics

ഇനിയൊന്നു പാടൂ ഹൃദയമേ. എൻ
പനിമതി മുന്നിലുദിച്ചുവല്ലോ…
ശിശിരനിലാവിൻ പുടവചുറ്റി. എൻ
ശശിലേഖ കൈവിളക്കേന്തി നില്പ്പൂ.
ഇനിയൊന്നു പാടൂ ഹൃദയമേ…
അലസമനോജ്ഞമവൾ വരുമ്പോൾ
വെള്ളിക്കൊലുസ്സുകൾ പാടുകയായി .
തങ്കവളകൾ ചിരിക്കുകയായി…
പിരികളായ് പിന്നിയ ചുരുൾമുടി കാൺകെയെൻ
അരിമുല്ല പൂക്കുകയായി. എന്റെ
അരിമുല്ലപൂക്കുകയായി …
ഒരു വേലിയേറ്റത്തിലെൻ ഹൃദയം
വെള്ളിത്തിരകളിലാടുകയായി.
തപ്പും തുടിയുമായ് പാടുകയായി.
പുളകിതയാമിനി മലരങ്കണത്തിലെൻ
കുയിലുകൾ പാടുകയായി.എന്റെ
കുയിലുകൾ പാടുകയായി.

Also, Read about:

Related Articles

Add Comment